Advertisement

ഇംഗ്ലണ്ടില്‍ ഓണം ആഘോഷിച്ച് കോഹ്ലിപ്പട; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം

August 23, 2021
1 minute Read
indian-team-celebrated-onam-in-england

ഇംഗ്ലണ്ടിലെ ലീഡ്‌സിലെ തറവാട്ടിൽ ഓണസദ്യ കഴിച്ച് ഓണം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ലീഡ്സിൽ മലയാളികൾ നടത്തുന്ന ഹോട്ടലിലായ തറവാട്ടിലായിരുന്നു ഓണസദ്യ. ഓണം ടീമിനൊപ്പം ആഘോഷിക്കണമെന്ന് ആദ്യം താൽപര്യം പറഞ്ഞത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തുടർന്ന് കെ എൽ രാഹുൽ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ താരങ്ങൾ താല്‍പര്യം പ്രകടിപ്പിച്ചു.

വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുൽ, ചേതേശ്വര്‍ പൂജാര, രവിചന്ദ്ര അശ്വിൻ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയവരെല്ലാം കുടുംബത്തോടെ ഉച്ചയോടെ ഹോട്ടലിൽ എത്തി.നായകന്‍ വിരാട് കോലി ഉള്‍പ്പടെയുള്ള താരങ്ങള്‍ കുടുംബസമേതമാണ് സദ്യക്കെത്തിയത്. 21 കൂട്ടം കറികളും അടപ്രഥമൻ പായസവും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഓണസദ്യ.ലീഡ്സിൽ മലയാളികൾ നടത്തുന്ന തറവാട് ഹോട്ടലാണ് ഓണസദ്യക്കായി ടീം ഇന്ത്യ തെരഞ്ഞെടുത്തത്.ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനായി ലീഡ്സിലെത്തിയതാണ് ഇന്ത്യൻ ടീം.

ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ബുധനാഴ്‌ച മൂന്നാം ടെസ്റ്റിന് തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനിടെ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശർമ്മയും ഹോട്ടലിൽ എത്തി മലയാളി ഭക്ഷണം കഴിച്ചിരുന്നു. കോട്ടയം സ്വദേശികളായ സിബി ജോസും രാജേഷ് നായരും അജിത് നായരും തൃശ്ശൂർ സ്വദേശി മനോഹരൻ ഗോപാലും ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോൻസയുമാണ് തറവാട് ഹോട്ടലിന്‍റെ അണിയറക്കാർ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top