കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.
ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി.പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രജീഷിനെ കൊലപാത സംഘത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത് പ്രശാന്താണെന്ന് കണ്ടെത്തി.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത്. ഇതിന് ശേഷമായിരുന്നു ഇന്ന് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. പ്രജീഷിനെ കാണാതായെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കനാലില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
Read Also : അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പ്രദേശത്ത് മരംമോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കൊല്ലപ്പെട്ട പ്രജീഷ് മൊഴി നല്‍കിയിരുന്നു. ഇതാകാം വൈരാഗ്യത്തിന് കാരണമെന്ന് വിലയിരുത്തലിലാണ് അന്വേഷണ സംഘം.
Story Highlight: murder case kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here