Advertisement

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

August 24, 2021
0 minutes Read
financial crisis suicide

കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് (47) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സുമേഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ മാസം മാത്രം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ്് ആന്റ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേരാണ് ആത്മഹത്യ ചെയ്തത്. മറ്റ് മേഖലകളില്‍ ആത്മഹത്യകളുടെ എണ്ണം എട്ടായിരുന്നു. സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട രണ്ടാം ലോക്ക്ഡൗണിന് പിന്നാലെയാണ് ആത്മഹത്യകള്‍ കൂടിയത്.

വരുമാനം നിലച്ചതും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതുമൊക്കെയാണ് ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതു മറികടക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം എല്ലാ മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top