കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി; മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് കർണാടക

അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹര്‍ജിയിൽ മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് കർണാടക. കോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചെന്നും കാർണാടക സർക്കാർ വ്യക്തമാക്കി.
ഹർജിക്കാരന് ആക്ഷേപങ്ങളുണ്ടെങ്കിൽ സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്കോ ജില്ലയ്ക്ക് പുറത്ത് മറ്റേതെങ്കിലും ഇടത്തേക്കോ യാത്ര ചെയ്യാന്‍ തടസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരം എംഎല്‍എ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തി കർണാടക. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്‌ധ സമിതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
Read Also : കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തി കർണാടക
നിരവധി മലയാളികൾ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി കർണാടകയിൽ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്. കേരളത്തിൽ ശരിയായ നിലയിൽ കൊവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ.
Read Also : വാക്സിൻ ബുക്കിംഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?
Story Highlights : kerala-karnataka border Covid Restrictions, Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here