കാലടി സർവകലാശാലയിലെ ഉത്തരകടലാസ് മോഷണം: ഗൂഢാലോചനയിൽ കെ.എ. സംഗമേശന് പങ്ക്

കാലടി സർവകലാശാലയിലെ ഉത്തരകടലാസ് മോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പരീക്ഷാവിഭാഗം ചെയർമാൻ ഡോ. കെ.എ. സംഗമേശന് പങ്ക്. കെ.എ. സംഗമേശനെ വീണ്ടും ചോദ്യം ചെയ്യും.
ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പരീക്ഷാവിഭാഗം ചെയർമാൻ ഡോ. കെ.എ. സംഗമേശന് പങ്കുണ്ടെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഡോ. കെ.എ. സംഗമേശനെ കൂടാതെ, എച്ച്.ഓ.ഡിഅംബിക ദേവിക്കെതിരായിട്ടുള്ള ഒരു കൂട്ടം അധ്യാപകർ സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നുണ പരിശോധനയ്ക്കു വിധേയമാക്കേണ്ടവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഡോ. കെ.എ. സംഗമേശൻ ജാമ്യം തേടി എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചത്.
Read Also : കാലടി സർവകലാശാല ഉത്തരക്കടലാസ് മോഷണം; ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ
ഉത്തരക്കടലാസുകൾ മുഴുവൻ താൻ എച്ച്.ഓ.ഡി. അംബിക ദേവിയെ ഏൽപ്പിച്ചിരുന്നു, എച്ച്.ഓ.ഡി. അത് പരീക്ഷാ വിഭാഗത്തിലേക്ക് ഫോർവേഡ് ചെയ്ത തെളിവുകളും തന്റെ പക്കലുണ്ടെന്നായിരുന്നു സംഗമേശന്റെ വാദം. എന്നാൽ, അന്വേഷണ സംഘം സംഗമേശന്റെ വാദത്തെ തള്ളി കളഞ്ഞു. എച്ച്.ഓ.ഡി. ഒരു ഫോർവേഡ് ലെറ്റർ മാത്രമാണ് നൽകിയതെന്നും അതിന് ശേഷവും ഇത് കൈകാര്യം ചെയ്തത് സംഗമേശനും മറ്റ് അധ്യാപകരുമാണ്. അതിനാൽ ഇതൊരു മോഷണം തന്നെയാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
Story Highlights : Sangamesan has a role in conspiracy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here