Advertisement

കൊവിഡ് വ്യാപനം; തലസ്ഥാനത്ത് ആറിടത്ത് ഇന്നുമുതല്‍ കർശന ലോക്ഡൗൺ

August 25, 2021
1 minute Read

കൊവിഡ് വ്യാപനത്തിന്‍റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ തിരുവനന്തപുരത്തെ ആറു തദ്ദേശ സ്ഥാപന വാർഡുകളിൽ ഇന്നുമുതല്‍ കർശന ലോക്ഡൗൺ.ഇന്ന് അർദ്ധ രാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. നിയന്ത്രണം ആറ്റിങ്ങൽ,നെടുമങ്ങാട്,വർക്കല മുൻസിപ്പാലിറ്റികളിലെ വിവിധ വാർഡുകളിൽ.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ.

നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ രോഗവ്യാപന തോത്. കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ.

പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിൽ താഴെ എത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28-ാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും എ.ഡി.എം. അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top