Advertisement

തിരുവല്ലത്തെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവൻകുട്ടി നിധിൻ ഗഡ്ഗരിക്ക് കത്തയച്ചു

August 25, 2021
1 minute Read

തിരുവല്ലത്തെ ടോള്‍പ്ലാസയിലെ ടോൾ പിരിവ് സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. ദേശീയ പാത നിർമ്മാണം പൂർത്തിയായ ശേഷം മാത്രം ടോൾ പിരിവ് തുടങ്ങണം. പ്രദേശികവാസികൾക്ക് സൗജന്യം അനുവദിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. വിശദമായ ചർച്ചക്കു ശേഷം മാത്രമേ ടോൾ പിരിക്കാവൂ എന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോവളം- കാരോട് ദേശീപാതയിലെ ടോള്‍പിരിവ് പ്രതിഷേധത്തെ തുടർന്ന് ഇന്ന്, രണ്ടാം ദിവസവും താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാതെയും റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാതെയും ടോള്‍ പിരിക്കാനനുവദിക്കില്ലെന്നാണ് പ്രതിഷേധിക്കാരുടെ നിലപാട്. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിന് മുന്നില്‍ കുത്തിയിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രാവിലെ എട്ടുമണിയ്ക്ക് ടോള്‍ പിരിവ് തുടങ്ങിയതോടെ പ്രതിഷേധക്കാരെത്തി. പ്രതിഷേധക്കാര്‍ ടോള്‍ ബൂത്തില്‍ കുത്തിയിരുന്നു. ഇതിനിടെ ടോള്‍ പിരിക്കുന്നവരും പ്രതിഷേധക്കാരും ഉന്തും തള്ളുമായതോടെ പൊലീസ് ഇടപെട്ട് സംഘര്‍ഷം പരിഹരിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.കോവളം എംഎല്‍എയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top