Advertisement

കൊവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; താക്കീത് നല്‍കി

August 27, 2021
1 minute Read
cm warning

കൊവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കുകയും ചെയ്തു.

വാര്‍ത്താസമ്മേളനത്തിലൂടെയോ വാര്‍ത്താക്കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുമ്പേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓഗസ്റ്റ് 7 ലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിന്റെ മിനിറ്റ്‌സില്‍ ചീഫ് സെക്രട്ടറി വി പി ജോയ് ഇത് വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് മിനിറ്റ്‌സില്‍ പറയുന്നു. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. മിനിറ്റ്‌സ് അവസാനിക്കുന്നത് ഈ താക്കീതോടെയാണ്. ഇതേ യോഗമാണ് ലോക്ക് ഡൗണ്‍ ഇളവില്‍ തീരുമാനമെടുത്തത്.

Read Also : സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുന്നു

വാക്‌സിന്‍ കുത്തിവച്ചവര്‍ക്ക് പത്തനംതിട്ടയില്‍ രോഗ ബാധയുണ്ടാകുന്നതു സംബന്ധിച്ച് തെറ്റായ വാര്‍ത്തവന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം രോഗബാധിതര്‍ ഒരു ശതമാനമേയുള്ളുവെന്നായിരുന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചത്. ഓഗസ്റ്റ് 15 നു മുമ്പ് വയോജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ ഇതേ യോഗം തീരുമാനമെടുത്തിരുന്നു.

Story Highlight: cm warning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top