രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ

രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ. 90 ലക്ഷം പേർ ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. (india highest vaccination)
ജനുവരിയിൽ രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും കൂടുതൽ വാക്സിൻ വിതരണം എന്ന റെക്കോർഡാണ് ഇന്ന് ഉണ്ടായത്. ഈ മാസം മാത്രം 15 കോടി കൊവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്.
Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
Congratulations to the citizens as India today administers historic 90 lakh #COVID19 vaccines until now – and still counting!?
— Mansukh Mandaviya (@mansukhmandviya) August 27, 2021
ऐतिहासिक!
देशभर में आज 90 लाख से अधिक टीके अब तक लगाए जा चुके है। pic.twitter.com/p5b91MuIMW
4.05 കോടി കൊവിഡ് വാക്സിൻ ഡോസുകൾ കൂടി രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 58.86 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Story Highlight: india highest vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here