റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ കുട്ടി വീണ് പരിക്കേറ്റ സംഭവം; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി

മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി താഴെവീണ സംഭവത്തില്‍ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി. പരിക്കേറ്റ വിദ്യാർഥിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മന്ത്രി വി ശിവൻകുട്ടി വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ, കളക്ടറേയും കുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
Read Also : വിദ്യാര്‍ത്ഥികള്‍ ടി.സി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി
ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിെലെ പന്യോട് ആദിവാസി കോളനിയിൽ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെൽ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
Story Highlight: mobile range issue in kannur minister v sivankutty intervened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here