പ്ലസ് ടൂ ഫീസിൽ തീരുമാനം വേണം: പ്രിൻസിപ്പൽസ് അസോസിയേഷൻ

പ്ലസ് ടൂ സ്പെഷ്യൽ ഫീസ് വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് പ്രിൻസിപ്പൽസ് അസോസിയേഷൻ. സ്പെഷ്യൽ ഫീസ് വാങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രിൻസിപ്പൽസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല സ്കൂളുകളും വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പ്രധാന അധ്യാപക സംഘടന വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റ് കൂടി നൽകി കഴിഞ്ഞാൽ പണം പ്രധാന അധ്യാപകർ അടയ്‌ക്കേണ്ടി വരും. നിയമസഭയിൽ കെ.ടി. ജലീൽ പ്രശ്നം ഉന്നയിച്ചെങ്കിലും പരിഹാരം ഒന്നും തന്നെ ഉണ്ടായിട്ടില്ല. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രിൻസിപ്പൽസ് അസോസിയേഷന്റെ ആവശ്യം.
Read Also : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് മാറ്റമില്ല
പ്ലസ് ടൂ അധ്യയന വർഷത്തിലെ വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ഫീസാണിത്. വിവിധ മേളകളായ കായിക മേള, കലോത്സവം, മറ്റ് ക്ലബ് ആക്ടിവിറ്റികൾ ഇതിനെല്ലാം ഈടാക്കുന്ന തുകയാണ് ഈ സ്പെഷ്യൽ ഫീസ്. ഈ തുക ഈടാക്കുന്ന കാര്യത്തിലാണ് ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുന്നത്. സയൻസ് വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 530 രൂപ, കോമേഴ്‌സ് വിഭാഗത്തിന് 350 രൂപ, ഹ്യൂമാനിറ്റീസിന് 250 രൂപ ഈ നിലയ്ക്ക് വാങ്ങാനാണ് സർക്കാർ പ്രധാന അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഇത്തവണ മേളകളൊന്നും തന്നെ നടന്നിട്ടില്ല, അതിനാൽ ഫീസ് വാങ്ങണമോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ ഇത്തവണ വ്യകതത വരുത്തിയിട്ടില്ല.
ഈ വിഷയത്തെ തുടർന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രധാന അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
Story Highlight: Principals Association on +2 fees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here