Advertisement

കാബൂൾ ഭീകരാക്രമണം; അപലപിച്ച് കമല ഹാരിസ്

August 27, 2021
2 minutes Read

അമേരിക്കന്‍ സൈനികരടക്കം നിരവധിപേർ പേര്‍ കൊല്ലപ്പെടാനിടയായ കാബൂൾ ഭീകരാക്രമണത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ വീരന്മാർ എന്നാണ് ഹാരിസ് വിശേഷിപ്പിച്ചത്.

കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മറ്റു ജീവൻ രക്ഷിക്കുന്നതിനായി അവർ സ്വന്തം ജീവൻ ത്യജിച്ചു. അവർ വീരന്മാരാണ്. നമുക്ക് നഷ്ടപ്പെട്ട അമേരിക്കക്കാർക്ക് വേണ്ടി ഡഗ്ലസ് എംഹോംഫും ഞാനും ദുഖിക്കുന്നു. ആക്രമണത്തിൽ പരുക്കേറ്റ അമേരിക്കക്കാർക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും ചിലർക്ക് പരുക്കേൽക്കുകയും ചെയ്തതിൽ ഞങ്ങൾ ദുഖിക്കുന്നു’ എന്ന് കമല ഹാരിസ് ട്വീറ്റ് ചെയ്തു. യുഎസ് പൗരന്മാരെയും അഫ്ഗാൻ സ്വദേശികളെയും ഒഴിപ്പിക്കാനുള്ള ദൗത്യം പൂർത്തിയാകുമെന്നും അവർ പറഞ്ഞു.

Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

അതേസമയം, സ്ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. കാബൂള്‍ ഇരട്ട സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല. ‘നിങ്ങളെ ഞങ്ങള്‍ വേട്ടയാടും’. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാദൗത്യം നിർത്തിവയ്ക്കില്ലെന്നും ബൈഡൻ അറിയിച്ചു. വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി സംസാരിച്ച ബൈഡന്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കി. ​സംഭവത്തെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് വീണ്ടും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക.

Read Also : കാബൂളില്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനം; മരണം 103 ആയി

Story Highlight: They Are Heroes’: Kamala Harris Grieves American Service Members Killed In Kabul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top