‘സ്റ്റാലിന്‍ വാഴ്ത്തുകള്‍ വേണ്ട’; കര്‍ശന നിര്‍ദേശം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് നിര്‍ദേശം. സഭയില്‍ ചോദ്യമുയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന്‍ വാഴ്ത്തുകള്‍ വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡി.എം.കെ എം.എല്‍.എ ജി. ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സ്റ്റാലിന്‍, എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlight: m k stalin warn mlas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here