സംഘടനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ ലീഗിനറിയാം; ഹരിത വിഷയത്തില്‍ പ്രകോപിതനായി പിഎംഎ സലാം

ഹരിത വിഷയത്തില്‍ മാധ്യമങ്ങളോട് പ്രകോപിതനായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സംഘടനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ ലീഗിനറിയാം, വിഷയം മുസ്ലിം ലീഗിന്റെ സംഘടനാ കാര്യമാണെന്നും അത് പരിഹരിക്കുമെന്നും പിഎംഎ സലാം കോഴിക്കോട് പറഞ്ഞു.
ഇന്ന് ചേരുന്ന ഉപസമിതി യോഗം വിഷയം വിശദമായി ചര്‍ച്ചയ്‌ക്കെടുക്കില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. കോഴിക്കോടാണ് ഉപസമിതിയോഗം ചേരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോട്ട് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പ്രവര്‍ത്തക സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ നിശ്ചയിക്കലാണ് പ്രധാന അജണ്ട.
Read Also : കാക്കനാട് ലഹരിവേട്ട ; അന്വേഷണം ഊർജിതമാക്കി എക്സൈസ്, വിട്ടയച്ച യുവതിയെ പ്രതിചേർക്കും
ചന്ദ്രികയിലെ ഫണ്ട് തിരുമറി വിവാദം, മുഈനലി തങ്ങളുടെ പരസ്യ പ്രതികരണവും യോഗം വിലയിരുത്തിയേക്കും.
Story Highlight: PMA salam, muslim league, haritha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here