സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം; നിലപാട് വ്യക്തമാക്കി കർദിനാൾ

സിറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമം ഏകീകരിക്കുന്നതില്‍ വിശദീകരണവുമായി കര്‍ദിനാള്‍. കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള തീർപ്പ് മാര്‍പാപ്പയുടേത്. മാർപ്പാപ്പയുടെ നിർദേശത്തിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടയലേഖനത്തിലൂടെ വ്യക്തമാക്കി.
വ്യക്തിപരമായ വിയോജന സ്വരം ഉണ്ടാകാതിരിക്കാൻ വൈദീകരും വിശ്വാസികളും ശ്രമിക്കണം. സഭയുടെ പൊതുജന നന്മയെ ലക്ഷ്യമാക്കി ഒരു മനസോടെ തീരുമാനം നടപ്പാക്കണമെന്നും ആഹ്വാനം. അതേസമയം ആരാധനാക്രമം ഏകീകരിക്കുന്നതില്‍ പ്രതിഷേധം അറിയിക്കുവാന്‍ എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ വൈകീട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിനെ കാണും.
Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍വരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദേശം നൽകുകയായിരുന്നു.
Read Also : സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിച്ചു; ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി
Story Highlight: syro malabar church to transform to uniform prayer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here