യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ, മതഗ്രന്ഥ വിതരണം; ഉദ്യോഗസ്ഥർക്ക് ഷോകോസ് നോട്ടീസ് അയക്കാൻ കസ്റ്റംസ്

യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴവുംമതഗ്രന്ഥവും വിതരണം ചെയ്ത സംഭവത്തിൽ ഷോകോസ് നോട്ടീസ് നൽകാൻ കസ്റ്റംസ് ഒരുങ്ങുന്നു. ഇതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടി. കോൻസുൽ ജനറൽ, അറ്റാഷെ അടക്കം യുഎഇ കോൺസുലേറ്റിലെ 8 ജീവനക്കാർക്കാണ് ആദ്യ ഘട്ടത്തിൽ ഷോകോസ് നോട്ടീസ് നൽകുക. നികുതി അടയ്ക്കാതെ ഈന്തപ്പഴവും മതഗ്രന്ഥവും വിമാനത്താവളം വഴി എത്തിച്ച് വിതരണം ചെയ്ത കേസിൽ ഷോകോസ് നോട്ടീസ് നൽകാനാണ് നീക്കം. (uae consulate show cause)
17000 കിലോ ഈന്തപ്പഴവും 4500 കിലോഗ്രാമിലധികം മതഗ്രന്ഥങ്ങളുമാണ് വിമാനത്താവളത്തിലെത്തിച്ച് വിതരണം ചെയ്തത്. യുഎഇ കോൻസുലേറ്റിനെന്ന പേരിൽ എത്തിച്ച സാധനങ്ങളായിരുന്നു ഇത്.
Further updates soon
Story Highlight: uae consulate show cause notice
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here