പാരാലിമ്പിക്സ്: ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്

ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്. ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി മെഡലാണ് ലഭിച്ചത്.
ഭവിന പട്ടേൽ ഇന്ത്യയുടെയും ഗുജറാത്തിന്റേയും യശസ് ഉയർത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി പറഞ്ഞു. ദുവ്യാംഗ് ഖേൽ പ്രതിഭാ പ്രതോഷൻ പുരസ്കാർ യോജനയുടെ കീഴിലാണ് ഭവിന പട്ടേലിന് സർക്കാർ മൂന്ന് കോടി നൽകുന്നത്.
ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഴൂ യിങിനോട് പരാജയപ്പെട്ടാണ് ഭവിന രണ്ടാം സ്ഥാനം നേടിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്കോർ 3-0. ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ആണിത്. ടേബിൾ ടെന്നിസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോർഡും ഭവിന സ്വന്തമാക്കി.
കടുത്ത എതിരാളികളെ മറികടന്നെത്തിയ ഭവിനക്ക് കലാശപ്പോരിൽ ലഭിച്ചത് ഏറ്റവും ബുദ്ധിമുട്ടേറിയ താരമായിരുന്നു. 11-7 എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കിയ ചൈനീസ് താരം രണ്ടാം സെറ്റ് 11-5 എന്ന സ്കോറിനു വിജയിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ 6നെതിരെ 1 പോയിൻ്റുകൾ നേടി താരം സ്വർണമെഡലിൽ മുത്തമിട്ടു.
Read Also : ടോക്യോ പാരാലിമ്പിക്സ്: ടേബിൾ ടെന്നിസിൽ ഭവിന പെട്ടേലിനു വെള്ളി; ഇന്ത്യക്ക് ആദ്യ മെഡൽ
ചൈനയുടെ തന്നെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടം കാഴ്ചവച്ചാണ് ഭവിന കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 3-2. ലോക മൂന്നാം നമ്പർ താരമായ മിയാവോയ്ക്കെതിരെ മുൻപ് മൂന്ന് തവണ കളിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു.
ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിൻ്റുകൾക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരികെ വന്ന ഭവന ഇതേ സ്കോറിന് മിയാവോയെ തോൽപിച്ചു. മൂന്നാം സെറ്റിൽ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്കോറിനാണ് വിജയിച്ചത്. നാലാം സെറ്റിൽ 9നെതിരെ 11 പോയിൻ്റുകൾ നേടിയ മിയാവോ ഇന്ത്യൻ താരത്തിനൊപ്പം പിടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ 8നെതിരെ 11 പോയിൻ്റുകൾ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
Bhavina Patel secures a first medal for India ?? at #ParalympicsTokyo2020 with a silver in the women's singles class 4 #ParaTableTennis ; Becomes the first Indian Table Tennis player to secure a #Paralympics medal#BhavinaPatel
— Gujarat Information (@InfoGujarat) August 29, 2021
pic.twitter.com/2HgdEI1YI1
കഴിഞ്ഞ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റിനെയാണ് ഭവിന ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. ഇന്നലെ സെമിയിൽ ഭവിനയോട് കീഴടങ്ങിയ ഴാങ് മിയാവോ ആ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു.
Story Highlight: gujarat announces 3crore bhavina patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here