നടൻ ടോം ക്രൂസിന്റെ കാർ മോഷണം പോയി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

ഹോളിവുഡ് നടൻ ടോം ക്രൂസിൻ്റെ കാർ മോഷണം പോയി. ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന പുതിയ മിഷൻ ഇംപോസിബിൾ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ക്രൂസിൻ്റെ കാർ മോഷ്ടിക്കപ്പെട്ടത്. ബർമിംഗ്‌ഹാമിലെ ഗ്രാൻഡ് ഹോട്ടലിനു പുറത്ത് നിർത്തിയിട്ടിരുന്ന താരത്തിൻ്റെ ആഡംബര കാറായ ബിഎംഡബ്ല്യു എക്സ്7 സെവനുമായി മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. (tom cruise car stolen)
എന്നാൽ, മോഷണം പോയി മണിക്കൂറുകൾക്കകം വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഈ കാർ കണ്ടെത്തി. ഇലക്ട്രോണിക്ക് ട്രാക്കിംഗ് ഡിവൈസ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂസിൻ്റെ വ്യക്തിഗത ലഗേജുകൾ ഉൾപ്പെടെ കാറിനകത്തുണ്ടായിരുന്ന സാധനങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഹൈടെക്ക് മോഷണത്തിലൂടെയാണ് ഉയർന്ന സുരക്ഷാ സംവിധാനമുള്ള കാർ മോഷ്ടാക്കൾ തട്ടിയെടുത്തത്.
Story Highlight: tom cruise car stolen england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here