രണ്ട് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തി; അമ്മ അറസ്റ്റിൽ

തമിഴ്നാട് ദിണ്ടി വനത്തിനടുത്ത് സെഞ്ചിയിൽ രണ്ടു വയസുകാരന് നേരെ അമ്മയുടെ ക്രൂര മർദനം. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ അമ്മ തുളസി മൊബൈലിൽ പകർത്തിയിരുന്നു.കൂടാതെ കുഞ്ഞിന്റെ വായിൽ നിന്നും ചോര വരുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
Read Also : ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്; കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി യുടെ വിലക്ക്
ദിവസങ്ങൾക്ക് മുൻപാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയായിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്നാട് പൊലീസ് വിശദമായ അന്വേഷം ആരംഭിച്ചത്. മർദനത്തിന് കാരണം ഭർത്താവുമായുള്ള വഴക്കെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ തമിഴ്നാട് സത്യമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്തു
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here