കോൺഗ്രസ് വിടാനൊരുങ്ങി പി എസ് പ്രശാന്ത്; കെ സി വേണുഗോപാൽ ബിജെപി ഏജന്റെന്ന് ആരോപണം

പാർട്ടി വിടാനൊരുങ്ങി പി എസ് പ്രശാന്ത്. പരസ്യ പ്രതികരണത്തിന്റെ പേരിൽ പാർട്ടി സസ്പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്.
കോൺഗ്രസിലെ പ്രശ്നങ്ങൾ സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്ത് നൽകി. കെ സി വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് കത്തിൽ പറയുന്നു. കേരളത്തിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് കാരണക്കാരൻ വേണുഗോപാൽലാണെന്നും, കെ സി വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും കത്തിൽ പരാമർശമുണ്ട്.
പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, താരിഖ് അൻവറിനെ കേരളത്തിൻ്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകൾ അറിയിച്ചു.
Read Also : കെ.സി വേണുഗോപാലിൻ്റെ കൈയ്യിലെ ചട്ടുകമാണ് താരിഖ് അൻവർ; ഗ്രൂപ്പുകൾ തുറന്നപോരിലേക്ക്
താരിഖ് അൻവർ നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതിൽ പരാജയമാണെന്നും കെ.സി വേണുഗോപാലിൻ്റെ കൈയ്യിലെ ചട്ടുകമാണ് താരിഖ് അൻവറെന്നുമാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും അപമാനിച്ചെന്നും ഗ്രൂപ്പുകൾ ആരോപിച്ചു. ഗ്രൂപ്പിൽ നിന്ന് കൂറുമാറിയവർക്ക് വേണ്ടിയാണ് പട്ടിക വൈകിപ്പിച്ചത്. വാഗ്ദാനങ്ങൾ നൽകിയാണ് പലരെയും ഗ്രൂപ്പിൽ നിന്ന് അടർത്തിമാറ്റിയതെന്നും ആക്ഷേപമുണ്ട്.
താരിഖ് അൻവർ അനുനയ നീക്കത്തിന്റെ പാതയിലാണ് എന്നായിരുന്നു ഹൈക്കമാൻഡിൽ നിന്ന് വന്ന റിപ്പോർട്ട്. എന്നാൽ കെപിസിസി പട്ടിക വരുന്നതിന് തലേ ദിവസം താരിഖ് അൻവർ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചിരുന്നുവെങ്കിലും ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും ആരോപണത്തിൽ പറയുന്നു.
താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കത്തയക്കും.
Story Highlight: PS prashant leaves congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here