Advertisement

ഡൽഹിയിൽ കനത്ത മഴ, വെള്ളക്കെട്ട്

August 31, 2021
1 minute Read
Heavy Rain Delhi Waterlogging

രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡൽഹിയിലെ പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. എയിംസ് ഫ്ലൈഓവർ, ഹയാത്ത് ഹോട്ടലിനരികെയുള്ള റിംഗ് റോഡ്, മഹാറാണി ബാഘ് തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്ഥലങ്ങളിൽ നിന്ന് പരാതികൾ വരുന്നുണ്ടെന്ന് പിഡബ്ല്യുഡി അറിയിച്ചു. (Heavy Rain Delhi Waterlogging)

അതേസമയം, അസമിൽ കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തിരുന്നു. 17 ജില്ലകളിലായി ഉണ്ടായ പ്രളയം 3.63 ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 1.3 മൂന്ന് ലക്ഷം പേരെ പ്രളയം ബാധിച്ച ലഖിമൂർ ജില്ലയിലാണ് ആണ് ഏറെ നാശനഷ്ടമുണ്ടായത്. മജുലി ജില്ലയിൽ 65,000 പേരെ പ്രളയം ബാധിച്ചു. ഡറംഗ് ആണ് മൂന്നാമത്. ഇവിടെ 41,300 പേരെ വെള്ളപ്പൊക്കം ബാധിച്ചു.

ഇപ്പോഴും 950 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്ടർ കൃഷിഭൂമിയും സംസ്ഥാനത്ത് നശിച്ചു. 44 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 321 കുട്ടികൾ ഉൾപ്പെടെ 1619 പേർ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

Story Highlight: Heavy Rain Delhi Waterlogging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top