കുട്ടികള്‍ക്കും വാക്‌സിനേഷന്‍; നടപടികള്‍ തുടങ്ങി ബംഗാള്‍ സര്‍ക്കാര്‍

പശ്ചിമബംഗാളില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രതിരോധ സംവിധാനം സര്‍ക്കാരുകള്‍ ആലോചിക്കുന്ന ഘട്ടത്തിലാണ് കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ബംഗാള്‍ പരിഗണിക്കുന്നത്.
പള്‍സ് പോളിയോ ഡ്രൈവിന് സമാനമായി കുത്തിവയ്പ്പ് യജ്ഞം ആലോചിക്കാനാണ് പശ്ചിമ ബംഗാള്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 12 ലക്ഷം ആളുകള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇത്. നഗരപ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ 75 ശതമാനമാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച കുപ്രാചരണങ്ങള്‍ നടത്തരുതെന്നും എല്ലാവര്‍ക്കും കുത്തിവയ്പ്പിനുള്ള സംവിധാനം സംസ്ഥാനത്തൊരുക്കിയിട്ടുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഒരു തുള്ളി വാക്‌സിന്‍ പോലും സംസ്ഥാനം പാഴാക്കിയിട്ടില്ല. ഇനിയും 14 കോടി വാക്‌സിന്‍ ആവശ്യമുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
Read Also : രാജ്യത്ത് പുതിയ 41,965 കൊവിഡ് കേസുകള്‍; 460 മരണം
12,10,095 പേരാണ് പശ്ചിമ ബംഗാളില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ബംഗാളില്‍ ജാല്‍പൈഗുരി ജില്ലയില്‍ വാക്‌സിനേഷന് എത്തിയവരുടെ തിക്കിലും തിരക്കിലും ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അതേസമയം രാജ്യത്ത് 1,33,18,718 പേര്‍ക്ക് ഇന്നലെ കൊവിഡ് വാക് സിനെടുത്തപ്പോള്‍ ആകെ വാക്സിന്‍ സ്വീകരിച്ചവുടെ എണ്ണം 65,41,13,508 ആയി.
Story Highlight: bengal government thinking about vaccinating children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here