Advertisement

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് അലഹബാദ് ഹൈക്കോടതി

September 1, 2021
2 minutes Read

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി. പശുവിന് ഭരണഘടനാ അവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് പശു. പശുക്കള്‍ക്ക് ക്ഷേമമുണ്ടായാല്‍ രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും.

പശുവിനെ അപായപ്പെടുത്തുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും’ അലഹബാദ് ഹൈക്കോടതി പറയുകയുണ്ടായി. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റേതാണ് പരാമര്‍ശങ്ങള്‍. യു പിയിലെ ഗോവധ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് പരാമര്‍ശങ്ങള്‍.

Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ

പശു സംരക്ഷണപ്രവര്‍ത്തനം ഒരു മതവിഭാഗത്തിന്റെതു മാത്രമല്ല, പശു ഇന്ത്യയുടെ സംസ്‌കാരമാണെന്നും സംസ്‌കാരം സംരക്ഷിക്കുന്ന ജോലി രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരന്റെതാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേ തരത്തില്‍ പൗരന്മാര്‍ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

Story Highlight: Cows should be given fundamental rights, declared as national animal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top