മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ഇന്ത്യേഷ് കുമാറിനെത്തേടി പൊലീസ് തമിഴ്നാട്ടിൽ

കോഴിക്കോട് ചേവായൂരില്‍ മനോവൈകല്യമുള്ള പെൺകുട്ടിയെ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പ്പോയ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ കണ്ടെത്താൻ പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി ഇന്ത്യേഷ് തിരുവണ്ണാമലൈയിലുള്ള നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അവിടെ എത്തിയെങ്കിലും പൊലീസ് വരുന്ന വിവരമറിഞ്ഞ് പ്രതി സ്ഥലത്ത് നിന്നും മുങ്ങി.
തിരുവണ്ണാമലൈയിലെ ക്രൈം സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സത്യനാഥിന്റെ സഹായത്തോടെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഇന്ത്യേഷ് കുമാര്‍ മഠാധിപതിയില്‍നിന്ന് 500 രൂപയും വാങ്ങി സ്ഥലം വിട്ടുവെന്ന വിവരം കോഴിക്കോട്ട് നിന്നെത്തിയ അന്വേഷണസംഘം അറിയുന്നത്. പ്രതി തഞ്ചാവൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ പുതിയ വിവരം.
മഠത്തില്‍ നിന്നും പ്രതി പന്തീര്‍പാടത്തുള്ള ബന്ധുവിനെ ഫോണ്‍ ചെയ്തു നാട്ടിലെ വിവരങ്ങള്‍ അന്വേഷിക്കുച്ചതോടെയാണ് ഇന്ത്യേഷ്‌കുമാറിന്റെ ഒളിയിടം വ്യക്തമായത്. മഠാധിപതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെയാണ് ബന്ധുവിനെ വിളിച്ചതും. കോഴിക്കോട് സിറ്റി സൈബര്‍ സെല്ലിന്റെയും തമിഴ്നാട് സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് അന്വേഷണസംഘം ഇയാള്‍ ആശ്രമത്തിലാണുള്ളതെന്ന് കണ്ടെത്തിയത്.
Read Also : ചേവായൂരില്‍ പീഡനത്തിന് ഇരയായ യുവതിക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍
വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ സിറ്റി ക്രൈംസ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യേഷ് കുമാര്‍ മുങ്ങുകയായിരുന്നു. പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നാണ് കരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഒളിവിലുള്ള ഇന്ത്യേഷ് കുമാര്‍.
Read Also : കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായി : പൊലീസ്
Story Highlight: indhyosh kumar chevayoor gan rape case , police investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here