മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിൻെറ കടപ്പത്രങ്ങൾക്കും ലോണുകൾക്കും ഉയര്‍ന്ന റേറ്റിംഗ് നൽകി ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസർച്ച്

മുത്തൂറ്റ് മിനി കടപ്പത്രങ്ങൾക്കും ലോണുകൾക്കും ഉയര്‍ന്ന റേറ്റിംഗ് . കെയർ റേറ്റിംഗ്സിനു പുറകെ ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസർച്ചും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ ബാങ്ക് വായ്പകളുടെയും, കടപ്പത്രങ്ങളുടെയും റേറ്റിംഗ് ഉയർത്തി. ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്‌ളായി ആണ് റേറ്റിംഗ് ഉയര്‍ത്തിയത്.
കൊവിഡ് സാഹചര്യത്തിലും ആസ്തി ഗുണമേന്മ നിലനിർത്തിയതും മികച്ച പ്രവർത്തന ക്ഷമതയിലൂടെ ലാഭസാധ്യത വർധിപ്പിച്ചതും മതിയായ പണലഭ്യതയും മൂലധന പിൻബലവും സ്വർണ പണയരംഗത്തെ ദീർഘകാല പ്രവർത്തന പരിചയവുമാണ് റേറ്റിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
ഇന്ത്യയിലെ വായ്പാ വിപണിയെക്കുറിച്ച് കൃത്യവും കാലികവുമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസർച്ച്. മുത്തൂറ്റ് ഫിനാൻസിയേഴ്സിൻെറ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ ആഗസ്റ്റ് 18ന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ ഒൻപതിന് ഇത് സമാപിക്കും.
Story Highlight: india ratings upgrades muthoottu mini financiers debts instruments ratings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here