കോൺഗ്രസ് വിവാദങ്ങൾക്കിടെ കെ.പി.സി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിക്കാഴ്ച നടത്തുന്നു

കോൺഗ്രസ് വിവാദങ്ങൾക്കിടെ കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തുന്നു. കെ.പി.സി.സി. പ്രസിഡന്റ്കെ.സുധാകരന്റെ കണ്ണൂരിലെ വസതിയിലാണ് കൂടിക്കാഴ്ച. കോൺഗ്രസിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഔദ്യോഗികമായ ഒരു കൂടിക്കാഴ്ചയല്ലെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. എന്നിരുന്നാലും കോൺഗ്രസിലെ പ്രശ്നങ്ങളെ കുറിച്ച് ഒരു ചർച്ച ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്.
Read Also : കേരള പൊലീസിനെതിരെ ആനി രാജ ഉന്നയിച്ച കാര്യങ്ങൾ ഗൗരവകരം; വി ഡി സതീശൻ
ഡി.സി.സി. അധ്യക്ഷ പട്ടികയ്‌ക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് അരങ്ങേറുന്നത്. എ ഐ ഗ്രൂപ്പുകൾ അവരുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പാർട്ടി ഇനി എങ്ങനെ മുന്നോട്ട് പോകേണ്ടതെന്നുള്ള കാര്യത്തിൽ ഇരു നേതാക്കളും ചർച്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
Story Highlight: K Sudhakaran V D Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here