വെള്ളപ്പൊക്ക ഭീഷണി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

വെള്ളപൊക്കഭീഷണി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. അസമിൽ 21 ഓളം ജില്ലകൾ വെള്ളത്തിലാണ്. ബ്രഹ്മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ് അപകട നിലക്ക് മുകളിൽ തുടരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘത്തെ അസമിൽ വ്യന്യസിച്ചു. അസമിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മേൽനോട്ടമേറ്റെടുത്തു. ഡൽഹിയിലും മഹാരാഷ്ട്രയിലും കനത്ത ജാഗ്രത നിർദ്ദേശം. മഹാരാഷ്ട്രയിൽ പലയിടത്തും മഴ തുടരുകയാണ്.
ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ മേഖലയിലും കൊങ്കൺ മേഖലയിലും മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.
ബീഹാറിലെ കനത്തമഴയെതുടർന്ന് ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലക്ക് മേലെയായി. ദുരിത ബാധിത കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 6000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ, ജാർഖണ്ട്, തെലങ്കാന സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. സെപ്റ്റംബർ 6 വരെ കനത്ത മഴ തുടരുമെന്നാണാണ് മുന്നറിയിപ്പ്.
Story Highlight: north india flood threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here