സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്താൻ അനുമതി

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹർജി സുപ്രിംകോടതി തള്ളി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിവയ്ക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള 29 ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് സുപ്രിം കോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.
കൊവിഡ് ബാധമൂലമോ അനുബന്ധ പ്രശ്നങ്ങൾ കൊണ്ടോ പരീക്ഷ എഴുതുവാനാകാത്ത വിദ്യാത്ഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും അത് അവരുടെ ആദ്യ ചാൻസ് ആയി തന്നെ പരിഗണിക്കുമെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകുവാൻ സർവകലാശാലക്ക് സുപ്രീം കോടതിഅനുമതി നൽകിയത്.
Story Highlight: sc allows technical exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here