കെ.എസ്.ആർ.ടി.സി. പെന്‍ഷന്‍; 8 ആഴ്ചയ്ക്കുള്ളില്‍ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ നടപടി: സുപ്രിംകോടതി

കെ.എസ്.ആർ.ടി.സി. പെന്‍ഷന്‍; 8 ആഴ്ചയ്ക്കുള്ളില്‍ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സുപ്രിംകോടതി. എട്ട് ആഴ്ച്ചയ്ക്ക് ഉള്ളിൽ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം.
സ്‌കീം തയ്യാറാക്കാൻ നേരത്തെ സുപ്രീം കോടതി കെഎസ്ആർടിസിക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ ഇത് വരെയും സ്‌കീം തയ്യാറാക്കാത്തതിനാൽ ആണ് നടപടി സ്വീകരിക്കുമെന്ന നിലപാട് സുപ്രിംകോടതി സ്വീകരിച്ചത്. കോടതിക്ക് നൽകിയ ഉറപ്പ് നീട്ടിക്കൊണ്ട് പോകുന്ന സാഹചര്യത്തിലാണ് അന്ത്യശാസനം നൽകുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
Read Also : കേരള പൊലീസിനെതിരെ ആനി രാജ ഉന്നയിച്ച കാര്യങ്ങൾ ഗൗരവകരം; വി ഡി സതീശൻ
സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷനായി പരിഗണിക്കുന്നതിനാണ് കെഎസ്ആര്‍ടിസി പുതിയ സ്‌കീം തയ്യാറാക്കുന്നത്. എന്നാല്‍ ഓരോ തവണയും കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ സ്‌കീം തയ്യാറാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ ധനകാര്യം, ഗതാഗതം, നിയമം എന്നി വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും അതിനാല്‍ ഒരു മാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി കോടതിയിൽ ആവശ്യപ്പെട്ടു.
ഏതാണ്ട് അയ്യായിരത്തോളം ജീവനക്കാര്‍ക്ക് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുമെന്നും അതിനാല്‍ എട്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് വാദിച്ചു.
Story Highlight: Supreme Court KSRTC pension scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here