Advertisement

‘പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ല; വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്ന് കെ. സി വേണുഗോപാല്‍

September 2, 2021
1 minute Read
k c venugopal reaction

പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്നും എല്ലാവരുടേയും അഭിപ്രായങ്ങള്‍ കെ. സുധാകരന്‍ വിശ്വാസത്തിലെടുക്കുമെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫിസ് കെട്ടിട ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു കെ. സി വേണുഗോപാല്‍.

കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്ത് മാറ്റം വരുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പില്ല. സ്വന്തം നേതാക്കളെ തരംതാഴ്ത്തി കാട്ടാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിക്കരുതെന്നും കെ. സുധാകരന്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണം.

Story Highlight: K C Venugopal, DCC, K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top