അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടന്ന സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കൊല്ലം പരവൂരിലെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും സ്വീകരിച്ച നടപടികളും വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.
തിങ്കളാഴ്ചയാണ് പരവൂരില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടന്നത്. പ്രതി ആശിഷിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ആക്രമണത്തിനിരയായ ഷംലയും മകന്‍ സാലുവും ആശുപത്രിയില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ പരവൂര്‍ ബീച്ചിനടുത്താണ് സംഭവമുണ്ടായത്.
Read Also: ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ്; ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ജാമ്യം
നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദനമാണെന്ന് ഷംലയും മകന്‍ സാലുവും വ്യക്തമാക്കിയിരുന്നു. ഷംലയെ കമ്പി വടി കൊണ്ട് അടിക്കുകയും സാലുവിന്റെ കയ്യില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മര്‍ദന ശേഷം അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും പ്രതി ശ്രമിച്ചു.
Story Highlight: moral policing paravoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here