13കാരനായ മകനെ ഡ്രൈവറാക്കി; പിതാവ് റിമാന്‍ഡില്‍

പതിമൂന്നുകാരനായ മകനെ കാര്‍ ഡ്രൈവിംഗ് ഏല്‍പ്പിച്ച പിതാവിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ടിന് ചാത്തന്നൂര്‍ ജംഗ്ഷനില്‍വച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ഡ്രൈവിംഗ് സീറ്റില്‍ ചെറിയ കുട്ടിയെ കണ്ട യാത്രക്കാരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്ന സുരേന്ദ്രകുമാര്‍ മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Story Highlight: father remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here