സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുമ്പോള്‍ ഉടലെടുത്ത വാക്‌സിന്‍ ക്ഷാമം പ്രതിസന്ധിയാകുമെന്നും മന്ത്രി പറഞ്ഞു
അതേസമയം, എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്സിന്‍ സ്റ്റോക്കുണ്ട്. കോവാക്സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ലെന്നും കോവാക്സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും മന്ത്രി വ്യക്തമാക്കി.
Story Highlight: kerala face vaccine shortage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here