Advertisement

എയർ ഇന്ത്യ എക്സ്പ്രസ്സ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നു; പ്രതിസന്ധിയിൽ യാത്രക്കാർ

September 3, 2021
1 minute Read

മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മസ്‍കത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരുമായി റൺവേയിൽ എത്തിയ ശേഷമാണ് വിമാനം യാത്ര റദ്ദാക്കിയത്. മസ്‍കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഐ.എക്സ് 350 വിമാനമാണ് യാത്രക്കാരുമായി കുടുങ്ങിയത്.

Read Also : അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദത്തിലേക്ക്

സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം യാത്രക്കാരാണ് ഇപ്പോഴും മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ 16 മണിക്കൂറുകള്‍ക്ക് ശേഷവും യാതൊരു തീരുമാനവുമാവാത്തതിനെ തുടര്‍ന്ന് യാത്രക്കാരും പ്രതിസന്ധിയിലാണ്.

യന്ത്രത്തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതോടെ ഒമാന്‍ സമയം പുലര്‍ച്ചെ 03:30ന് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

Story Highlight: more-than-100-passengers-in-trouble-after-air-india-express-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top