മുട്ടിൽ മരം മുറിക്കൽ കേസ് ; ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

മുട്ടിൽ മരംമുറിക്കൽ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ, പ്രതികളെ സഹായിക്കാൻ ഫയലുകളിൽ അനുകൂല തീരുമാനം എഴുതിയോയെന്നും അനേഷിക്കും. നിലവിൽ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.
Read Also : മുട്ടിൽ മരംമുറിക്കൽ: പ്രതികൾക്ക് ഇളവനുവദിച്ച് കോടതി
അതേസമയം മുട്ടിൽ മരം മുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിരുന്നു.
Read Also : മുട്ടില്‍ മരംമുറിക്കല്‍ കേസ്; ആരോപണവിധേയന് സ്ഥലം മാറ്റം
Story Highlight: Muttil tree cutting case: Vigilance investigation against the officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here