Advertisement

അഭിപ്രായ പ്രകടനങ്ങളിലെ വിലക്ക്; രഹ്ന ഫാത്തിമ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി 28ലേക്ക് മാറ്റി

September 3, 2021
1 minute Read
rahna fathima

ദൃശ്യ മാധ്യമങ്ങളിലടക്കം അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 28ലേക്ക് മാറ്റി. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ദൃശ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായം പറയരുതെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി കഴിഞ്ഞ തവണ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, മതവികാരത്തെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കി.

ബീഫ് വിഭവം തയാറാക്കുന്ന യു ട്യൂബ് വീഡിയോയില്‍, ഗോമാതാ എന്ന പരാമര്‍ശം നടത്തിയെന്ന കേസിലായിരുന്നു ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ. ഉത്തരവ് മൗലികാവശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഫാത്തിമ സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlight: rahna fathima

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top