ട്രാന്‍സ്‌യുവതി ശാലുവിന്റെ മരണത്തില്‍ അന്വേഷണം വേണം; ജീവന് ഭീഷണിയുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍

സ്വന്തം ജീവന്‍ അപകടത്തിലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനല്‍ കുമാര്‍ ശശിധരന്‍ വെളിപ്പെടുത്തിയത്. എന്തെങ്കിലും സംഭവിച്ചാല്‍ കാഴ്ച ഫിലിം ഫോറം ഓഫിസില്‍ നടന്ന സംഭവങ്ങളെപ്പറ്റി അന്വേഷണം നടത്തണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നു.
കാഴ്ച ഫിലിം ഫോറത്തിലെ മുന്‍ അംഗമായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്കായി നല്‍കിയ പരാതിയുടെ പകര്‍പ്പും സനല്‍ പങ്കുവച്ചിട്ടുണ്ട്. ജീവന്‍ ഭീഷണിയുണ്ടെങ്കിലും പൊലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെടാന്‍ താത്പര്യമില്ല. എന്തും ചെയ്യാന്‍ കെല്‍പ്പുള്ള മാഫിയയ്ക്കുള്ളിലാണ് നാം ജീവിക്കുന്നതെന്നും സനല്‍ പറയുന്നു. കാഴ്ച ഫോറത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തനിക്കെതിരെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. തന്റെ മരണം നടന്നാല്‍ അന്വേഷണം നടത്തണമെന്നും കാഴ്ച ഫോറത്തില്‍ നടന്ന സംഭവം വലിയൊരു ദുരന്തത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന്റെ വിഷയമാണെും സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി. കാഴ്ചയുടെ ഓഫിസില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ ഇക്കാര്യം പറഞ്ഞിരുന്നു.
കോഴിക്കോട് കൊല്ലപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ടും സംവിധായകന്‍ ആരോപണമുയര്‍ത്തുന്നുണ്ട്.
ശാലുവിന്റെ മൃതദേഹം പൊതിഞ്ഞ ബെഡ്ഷീറ്റിന് കാഴ്ചയുടെ ഓഫിസിലെ ബെഡ്ഷീറ്റുമായി സാമ്യമുണ്ട്
പക്ഷേ മൃതദേഹം കാണപ്പെടുന്നത് പുതച്ച രീതിയിലല്ല, ബെഡ്ഷീറ്റില്‍ മൃതദേഹം തൂക്കിയെടുത്ത് കൊണ്ട് മതിലിനറ്റം ചേര്‍ത്ത് വെച്ച രീതിയിലാണ്. ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും പുതപ്പില്‍ മൃതദേഹം പൊതിഞ്ഞിട്ടുള്ള രീതിയിലാണ്, മൂടിയ രീതിയിലല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് സനല്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
കാഴ്ചയുടെ ഓഫിസിലെ വിഷയങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടാന്‍ താത്പര്യമില്ലെന്നും അതില്‍ സ്ത്രീകളുടെ സ്വകാര്യത സംബന്ധിക്കുന്ന വിഷയമാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.

Read Also : നഗരസഭ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി; പ്രതിഷേധം കടുപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍
കാഴ്ചയുടെ ഓഫിസിലെ വിഷയങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടാന്‍ താത്പര്യമില്ലെന്നും അതില്‍ സ്ത്രീകളുടെ സ്വകാര്യത സംബന്ധിക്കുന്ന വിഷയമാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
Story Highlight: sanal kumar sasidharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here