ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം

ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. 90കളിലുള്ള ഒരു വയോധികയാണ് മരണപ്പെട്ടത്. ഓക്ക്‌ലൻഡ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു മരണം. ഇതുവരെ ആകെ 27 പേരാണ് കൊവിഡ് ബാധിച്ച് ന്യൂസീലൻഡിൽ മരണപ്പെട്ടത്. (New Zealand Covid Death)
കൊവിഡ് ഡെൽറ്റ വകഭേദമാണ് ഇപ്പോൾ ന്യൂസീലൻഡിൽ പടരുന്നത്. 782 കേസുകൾ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഓക്ക്‌ലൻഡിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6 മാസക്കാലമായി ഒരു കൊവിഡ് കേസ് പോലും ന്യൂസീലൻഡിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്.
Read Also : ന്യൂസീലൻഡിൽ വീണ്ടും കൊവിഡ് ബാധ ഉയരുന്നു
മുൻപ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെൽറ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും തീവ്രതയും വളരെ അധികമാണ്. മുൻപ് കൊവിഡിനെ നിയന്ത്രിച്ചതുപോലെ ഇപ്പോൾ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഡെൽറ്റ കാര്യങ്ങളെല്ലാം തകിടംമറിച്ചു. ഞങ്ങളുടെ തയ്യാറെടുപ്പുകളൊക്കെ പോരാതായിരിക്കുന്നു. ഭാവി പദ്ധതികളെപ്പറ്റി കൂടുതൽ നല്ല രീതിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlight: New Zealand First Covid Death 6 Months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here