പാരാലിമ്പിക്സ്; അവനി ലേഖര സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും

നാളെ നടക്കുന്ന ടോക്യോ പാരാലിമ്പിക്സിന്റെ സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് താരം അവനി ലേഖര ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലവും നേടിയിരുന്നു 19കാരിയായ അവനി.
ഒരു ഇന്ത്യന്‍ വനിതാതാരം ഇതാദ്യമായാണ് പാരാലിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്നത്. ഇത്തവണ പാരാലിമ്പിക്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമായിരുന്നു ഇന്ത്യയുടേത്.
Read Also : പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യക്ക്
നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. നിലവില്‍ മെഡല്‍പ്പട്ടികയില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാലു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
Read Also : പാരാലിമ്പിക്സ്: ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലിൽ
Story Highlight: tokyo paralympics, avani lekhara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here