Advertisement

ഹൈക്കോടതികളിലെ ഒഴിവുനികത്തല്‍; കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാര്‍

September 4, 2021
1 minute Read
vacancies in the High Courts- Eight new judges to Kerala High Court

രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താന്‍ സുപ്രധാന ചുവടുവയ്പ്പുമായി സുപ്രിംകോടതി കൊളിജിയം. അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ കൊളിജിയം ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെയാണ് സുപ്രിംകോടതി കൊളിജിയം ശുപാര്‍ശ ചെയ്തത്.

നാല് ജുഡിഷ്യല്‍ ഓഫിസര്‍മാരും നാല് അഭിഭാഷകരുമാണ് പട്ടികയിലുള്ളത്. നിയനമ ശുപാര്‍ശ അടങ്ങിയ ഫയല്‍ സുപ്രിംകോടതി കൊളിജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്.

അലഹബാദ് ഹൈക്കോടതിയിലേക്ക് പതിമൂന്ന് ജഡ്ജിമാര്‍, മദ്രാസ് കോടതിയിലേക്ക് നാലും രാജസ്ഥാനിലേക്ക് മൂന്നും കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് രണ്ട് അഭിഭാഷകരെയും ജഡ്ജിമാരായി ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മടക്കിയ നാല് ഹൈക്കോടതികളിലെ ഒന്‍പത് അഭിഭാഷകരുടെ പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്തു.

Read Also : അഞ്ച് ജില്ലകളിൽ ഇന്ന് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും

ശോഭ അന്നമ്മ, സഞ്ജിത കെ എ, ബസന്ത് ബാലാജി, ടി കെ അരവിന്ദ് കുമാര്‍ ബാബു എന്നിവരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്. ജുഡിഷ്യല്‍ ഓഫിസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി അജിത് കുമാര്‍, സുധ എന്നിവര്‍ സ്ഥാനക്കയറ്റ പട്ടികയില്‍ ഇടംപിടിച്ചു.

Story Highlight: vacancies in the High Courts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top