Advertisement

ഇംഗ്ലണ്ട് മണ്ണിലും ഓസ്‌ട്രേലിയൻ മണ്ണിലും 1000 റണ്‍സ് നേട്ടം; വിരാട് കോഹ്‌ലി വീണ്ടും റെക്കോഡ് ബുക്കില്‍

September 5, 2021
1 minute Read

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നാലാം ദിനത്തിൽ 96 പന്തിൽ നിന്ന് 44 റൺസെടുത്ത കോഹ്‌ലി ഇംഗ്ലണ്ട് മണ്ണിൽ 1000 ടെസ്റ്റ് റൺസ് എന്ന നേട്ടവും സ്വന്തമാക്കി. കോഹ്ലിക്ക് ഓസീസ് മണ്ണിൽ 1352 ടെസ്റ്റ് റൺസുണ്ട്. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവർക്കു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് കോഹ്‌ലി.

Read Also : നിപ വൈറസ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ

ഇതോടെ ഓസ്ട്രേലിയൻ മണ്ണിലും ഇംഗ്ലണ്ട് മണ്ണിലും 1000 ടെസ്റ്റ് റൺസെന്ന നേട്ടവും കോഹ്‌ലിക്ക് സ്വന്തമായി.സച്ചിന് ഓസ്ട്രേലിയയിൽ ടെസ്റ്റിൽ 1809 റൺസും ഇംഗ്ലണ്ടിൽ 1575 റൺസുമുണ്ട്. ദ്രാവിഡിന് യഥാക്രമം 1143 റൺസും 1376 റൺസുമാണ് ഇരു രാജ്യങ്ങളിലുമായുള്ളത്. ഇപ്പോൾ ഇംഗ്ലണ്ട് മണ്ണിലും കോഹ്ലി 1000 റൺസ് തികച്ചു.

കോഹ്‌ലിക്കു മുമ്പ് ഈ നേട്ടവും സ്വന്തമാക്കിയത് സച്ചിനും ദ്രാവിഡുമാണ്. അതേസമയം ഓസ്ട്രേലിയ (1682), ഇംഗ്ലണ്ട് (1960), ദക്ഷിണാഫ്രിക്ക (1075), ശ്രീലങ്ക (1004) എന്നീ രാജ്യങ്ങൾക്കെതിരേ ആയിരത്തിലേറെ ടെസ്റ്റ് റൺസെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തമാണ്.

Story Highlight: india vs england day -four-live-virat kohli-record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top