ഓവൽ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 368 റണ്‍സ്; കരുതലോടെ ബാറ്റ് വീശി ഇംഗ്ലണ്ട് 44/0

ഓവൽ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 368 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 466 റണ്‍സിന് എല്ലാവരും പുറത്താകുകയായിരന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ 49 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 24 റൺസുമായി ആർ ജെ ബേൺസും 22 റൺസുമായി ഹസീബ് ഹനീഫുമാണ് ക്രീസിൽ. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സാണ് നേടിയത്. നാലാം ദിനം തുടക്കത്തില്‍ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റുവീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്.
Read Also : നിപ വൈറസ് ബാധ; ചാത്തമംഗലം പഞ്ചായത്ത് കണ്ടെയ്‌ൻമെന്റ് സോണിൽ
നായകന്‍ വിരാട് കോഹ്ലി (44) രവീന്ദ്ര ജഡേജ(17) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യം വീണത്.രഹാനെ റണ്‍സൊന്നും എടുക്കാതെ മടങ്ങിയെങ്കിലും റിഷബ് പന്തും ശര്‍ദുല്‍ താക്കൂറും ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും അര്‍ദ്ധ സെഞ്ച്വറി നേടി. പന്ത് 106 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയപ്പോള്‍ ഏകദിന ശൈലിയിലായിരുന്നു താക്കൂര്‍ ബാറ്റ് വീശിയത്. 72 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 60 റണ്‍സാണ് നേടിയത്.
പിന്നാലെ ബുംറ 24ഉം ഉമേഷ് യാദവ് 25 റണ്‍സും നേടി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റണ്ണൊഴുക്കു കൂട്ടാന്‍ ശ്രമിക്കാതെ നായകനുമൊത്ത് കരുതലോടെയാണ് ജഡേജയും കളിച്ചത്. എന്നാല്‍, ഇന്ത്യന്‍ സ്‌കോര്‍ 300 കടക്കും മുന്‍പ് ജഡേജ(17)യെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ആറാമനായി വന്ന അജിങ്ക്യ രഹാനെ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. വെറും എട്ടു പന്ത് നേരിട്ട് സംപൂജ്യനായായിരുന്നു ഇത്തവണ രഹാനെയുടെ മടക്കം. ഇതിനു പിന്നാലെ ഇന്ത്യന്‍ വാലറ്റത്തെയും വേഗം മടക്കമെന്ന ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ് ഷര്‍ദുല്‍ താക്കൂര്‍- പന്ത് കൂട്ടുകെട്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here