പ്രതിരോധ പ്രവര്‍ത്തനം അതീവ ജാഗ്രതയോടെ; ആരോഗ്യമന്ത്രി ട്വന്റിഫോറിനോട്

നിപ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ട്വന്റിഫോറിനോട്. കോഴിക്കോട് മരിച്ച കുട്ടിയുടെ ട്രേസിംഗ് കൃത്യമായി പരിശോധിച്ചുവരികയാണ്. ഒരു തരത്തിലുള്ള ആശങ്കയും നിലവില്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ കണ്ടെത്തിയ 188ല്‍ 20 പേരാണ് ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ പെട്ടിരിക്കുന്നത്. ഇതില്‍ കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ വീട് കേന്ദ്രീകരിച്ച് മൂന്ന് കിലോമിറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലാണ് 188 പേരെ കണ്ടത്തിയത്.
സെക്കന്ററി സമ്പര്‍ക്കപ്പട്ടിക കൂടി തയാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ടെസ്റ്റിങ് സംവിധാനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ താത്ക്കാലികമായി ഒരുക്കുന്നതിനുള്ള സംവിധാനവും തയാറാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also : കോഴിക്കോട്ട് കുട്ടിക്ക് നിപ വന്നത് വവ്വാല്‍ കടിച്ച പഴവര്‍ഗത്തിലൂടെയാണോ എന്ന് പരിശോധിക്കും
ജില്ലയില്‍ തന്നെ ടെസ്റ്റിങ് നടത്തി, ആദ്യടെസ്റ്റ് നടത്തി പോസിറ്റിവ് ആണെന്ന് റിസള്‍ട്ട് കണ്ടാല്‍ ഫലം ഉറപ്പുവരുത്തുന്നതിനായി സാമ്പിള്‍ പൂനെയിലേക്ക് അയക്കും. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഇതിന്റെ ഫലമറിയാനാകും. കുട്ടിയുടെ രോഗ ഉറവിടം കണ്ടെത്തുക എന്നതാണ് പ്രധാനം. വ്യക്തിയില്‍ നിന്നാണോ മൃഗങ്ങളില്‍ നിന്നാണോ രോഗം വന്നതെന്ന് അറിയണം. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി പറഞ്ഞു.
Story Highlight: VEENA GEORGE, NIPAH VIRUS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here