Advertisement

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ്

September 6, 2021
2 minutes Read
lookout notice anil deshmukh

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി എൻഫോഴ്സ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും അനിൽ ദേശ്മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ഇ.ഡിയുടെ പുതിയ നീക്കം.
അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതിനു ശേഷം പ്രതികൾ രാജ്യം വിടാതിരിക്കാനാണ് സാധാരണ ഇ.ഡി. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാറുള്ളത്. (lookout notice anil deshmukh)

ആഭ്യന്തരമന്ത്രിയായിരിക്കെ അനിൽ ദേശ്മുഖ് 4.7 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് കേസ്. മാത്രമല്ല പൊലീസ് സേനയെ ഉപയോഗിച്ച് ഡാൻസ് ബാറുകളിൽ നിന്ന് 100 കോടി പിരിച്ചെടുത്തുവെന്നും ആരോപണമുണ്ട്.

Read Also : അനിൽ ദേശ്മുഖിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചിൽ ആരംഭിച്ചു

മുംബൈ പൊലീസ് മുൻ കമ്മീഷണർ പര ഭീർ സിം​ഗ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ ബോംബെ ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് കേസിൽ സിബിഐ ആന്വേഷം ആരംഭിച്ചത്. കള്ളപ്പണ ഇടപ്പടുകൾ കണ്ടെത്തിയതോടെ ഇ.ഡി കേസെടുക്കുകയായായിരുന്നു.

കേസിൽ ദേശ്മുഖിന്റെ രണ്ടു പ്രൈവറ് സെക്രട്ടറിമാരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. നാലേകാൽ കോടി രൂപയുടെ സ്വത്തുവകകളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

Story Highlight: lookout notice anil deshmukh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top