നിപ പ്രതിരോധത്തിൽ സർക്കാരിന് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാകും; വി.ഡി. സതീശൻ

നിപ പ്രതിരോധത്തിൽ സർക്കാരിന് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം പോലെയാകരുത് നിപ പ്രതിരോധമെന്നും വി ഡി സതീശൻ പറഞ്ഞു.
രാജ്യത്തെ കൊവിഡ് രോഗികളുടെ 70 ശതമാനവും ഇന്ന് കേരളത്തിലാണ്. പല ജില്ലകളിലും വെന്‍റിലേറ്ററുകളും ഐ.സി.യു ബെഡുകളും ഇല്ല എന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇത് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. മുമ്പ് നിപ വന്നപ്പോൾ സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നും വി ഡി സതീശൻ ആരോപിച്ചു.
Read Also : നിപ: കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു
കൊവിഡ് കണ്ടെത്താൻ ആന്‍റിജൻ ടെസ്റ്റ് എടുക്കരുതെന്നും ആർ.ടി.പി.സി.ആർ വേണമെന്നും പ്രതിപക്ഷം മുമ്പേ പറഞ്ഞതാണ്. രാജ്യത്ത് എല്ലായിടത്തും ആർ.ടി.പി.സിആറാണ്. ഇത് പറഞ്ഞപ്പോൾ ഞങ്ങളെ കളിയാക്കുകയാണ് ചെയ്തതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Read Also : നിപ; കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള 54 പേർ ഹൈറിസ്ക് വിഭാഗത്തിൽ; 8 പേരുടെ പരിശോധനാ ഫലം ഇന്ന്
Story Highlight: V D satheesan on Governments Nipah resistance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here