Advertisement

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

September 7, 2021
1 minute Read
case against cpim workers

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവല്ല കുറ്റൂരില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചയായിരുന്നു കുറ്റൂരില്‍ യോഗം സംഘടിപ്പിച്ചത്. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാനാണ് തിരുവല്ലയില്‍ യോഗം ചേര്‍ന്നത്.
സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Story Highlight: case against cpim workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top