ആളൂർ പീഡനം; പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നു, സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി

ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് അനശ്ചിതകാല സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരമിരിക്കുമെന്ന് മയൂഖ ജോണി ട്വന്റി ഫോറിനോട് പറഞ്ഞു. പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് മയൂഖ ജോണി വ്യക്തമാക്കി.
പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്ന് മയൂഖ ജോണി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുമെന്നും മയൂഖ ജോണി പറഞ്ഞു.
Read Also : മയൂഖ ജോണിക്ക് വധഭീഷണി
പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി നേരത്തെയും രംഗത്ത് വന്നിരുന്നു. 2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ഒളിമ്പ്യന്‍ മയൂഖ ജോണി പരാതി നൽകിയത്.
Read Also : പീഡന പരാതി ; കേസ് ഒതുക്കി തീർക്കാൻ മന്ത്രിതല ഇടപെടലുണ്ടായി : മയൂഖ ജോണി
Story Highlight: Aloor Rape case: Olympian mayookha johny prepares for the strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here