മണ്ണിടിച്ചില്‍; കൊച്ചിയിലെ പൊലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി

കൊച്ചിയില്‍ നിന്നും പീഡനക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയ സംഘമാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നത്. ഉത്തരാഖണ്ഡ് ചാംബവിലാണ് പൊലീസുകാര്‍ നിലവിലുള്ളത്.
അഞ്ചുദിവസം മുന്‍പാണ് പീഡനക്കേസ് പ്രതിയെ പിടികൂടാന്‍ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് പോയത്. പ്രതിയെ പിടികൂടി തിരികെ വരുമ്പോഴായിരുന്നു മണ്ണിടിച്ചില്‍. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി തിരികെ വരുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു.
കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Story Highlight: kerala police in utharakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here