കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധന; തിരികെ പോകാനാകാതെ മലയാളികള്‍

കുവൈത്തിലേക്കുള്ള വര്‍ധിച്ച വിമാനനിരക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികള്‍. അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലെത്താന്‍ കഴിയാതെ അന്‍പതിനായിരത്തിലധികം മലയാളികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്.
പലരുടെയും വിസാ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതാണ് ആശങ്ക. ഒന്നരലക്ഷം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 70,000വരെ എത്തിയെങ്കിലും ഇത്ര വലിയ തുക ഈ സാഹചര്യത്തില്‍ താങ്ങാനാകുന്നില്ലെന്നാണ് തിരികെ പോകാനുള്ളവര്‍ പറയുന്നത്.
നിലവില്‍ ഇന്ത്യയില്‍ നിന്ന് 7,500 പേര്‍ക്ക് മാത്രമാണ് പ്രതിദിനം കുവൈറ്റില്‍ എത്താന്‍ അനുമതിയുള്ളൂ. വിമാന സര്‍വ്വീസുകളടെ എണ്ണം വര്‍ധിപ്പിക്കുകയോ കൂടുതല്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കുകയോ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
Read Also : മെക്‌സിക്കോയില്‍ വന്‍ ഭൂചലനം
അതേസമയം വിമാന യാത്രാ നിരക്ക് കുറയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിമാനക്കമ്പനികളുടെ സര്‍വീസ് തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
Story Highlight: kuwait airways
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here