മെക്സിക്കോയിലെ ഭൂചലനം; ദൃശ്യങ്ങൾ

മെക്സിക്കോയിൽ വൻ ഭൂചലനം. പ്രാദേശിക സമയം ഇന്നലെ രാത്രി 9.05നാണ് ഭൂചലനമുണ്ടായത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 7.30നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം ഇടിഞ്ഞുവീണായിരുന്നു മരണം. രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഭൂകമ്പം കൂടുതലായി ബാധിച്ചത്. (powerful earthquake hits Mexico)
ഭൂചലനത്തിൽ പ്രദേശത്തെ കുന്നുകളൊക്കെ കുലുങ്ങി. വൃക്ഷങ്ങൾ കടപുഴകുകയും കുന്നുകളിൽ നിന്നുള്ള പാറക്കല്ലുകൾ റോഡിലേക്ക് ഉരുണ്ടുവീഴുകയും ചെയ്തു. ആളുകൾ വീടുകളിൽ നിന്ന് തെരുവിലേക്ക് ഓടിയിറങ്ങി. ആകാശത്ത് വിവിധ നിറങ്ങളിലുള്ള പ്രകാശം നിറയുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനം ഉണ്ടായതോടെ ഇവിടെ വൈദ്യുതി തടസ്സപ്പെട്ടു. ഇതോടെ കേബിൾ കാറുകളും മറ്റും നിശ്ചലമായി ആളുകൾ കുടുങ്ങി.
Story Highlight: powerful earthquake hits Mexico
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here